Saturday 13 December 2008

ഇന്ത്യയെ കണ്ടെത്തൽ


ഇന്ത്യക്‌യ്‌ സ്വാതന്ത്ര്യം കിട്ടിയോ?

ഈ ചോദ്യത്തിന്റെ ഉത്തരം, 1947 മുമ്പുള്ള കാലങ്ങളിൽ നാം സമരം ചെയ്തിരുന്നത്‌ എന്തിനോക്കെ വേണ്ടിയായിരുന്നെന്ന് ചിന്തിക്കുമ്പോഴേ ലഭിക്കൂ......

പണ്ട്‌.......... എന്നുവച്ചാൽ ഞാൻ ജനിക്കുന്നതിനു മുമ്പാണ്‌, അന്ന് കമ്യൂണിസ്റ്റുകാർ ഇന്ത്യക്‌യ്‌ സ്വാതന്ത്ര്യം ലഭിച്ചതായി അംഗീകരിച്ചിരുന്നില്ലത്രേ. ആഗസ്റ്റ്‌ പതിനഞ്ചിനെ അവർ ആപത്ത്‌ പതിനഞ്ച്‌ എന്നു വിളിക്കുകയും, ഗാന്ധിയുടേയും നെഹ്‌റുവിന്റെയും ചിത്രങ്ങളിൽ ചെരുപ്പുമാല തൂക്കുകയും ചെയ്തു...................എന്നൊക്കെ അയൽപക്കക്കാരനായ കോൺഗ്രസ്സുകാരൻ കുഞ്ഞുനാളിൽ പറഞ്ഞുതന്നപ്പൊൾ ഒരു ഇടത്തോട്ടു ചാഞ്ഞ കുടുംബത്തിൽ ജനിച്ച എനിക്ക്‌ വല്ലാത്ത നാണക്കേട്‌ തോന്നിയിരുന്നു. എന്നാൽ കമ്യൂണിസ്റ്റുകാരനായ നാലാം ക്ലാസിലെ അധ്യാപകൻ ഗാന്ധിയെയും നെഹ്രുവിനേയും കുറിച്ച്‌ ആവേശത്തോടെ സ ംസാരിക്കുന്നത്‌ കേട്ടപ്പോൾ അതൊന്നും വിശ്വസിക്കാനും തോന്നിയില്ല.എന്തായാലും ഞാനും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിലും ജനാധിപത്യത്തിലും അഭിമാനം കൊണ്ടു.ഓരോ സ്വാതന്ത്ര്യദിനം പിന്നിടുമ്പൊഴും എന്റെ കൊടിയുടെ വലിപ്പവും കൊടിമരത്തിന്റെ ഉയരവും കൂടിക്കൂടി വന്നു.
പഴങ്കഥകൾ സത്യമായാലും ഇല്ലെങ്കിലും ഇന്ന് കമ്യൂണിസ്റ്റുകാർ ഇന്ത്യക്ക്‌യ്‌ സ്വാതന്ത്ര്യം ലഭിച്ചതായി അംഗീകരിച്ചിട്ടുണ്ട്‌. ഡിഫിക്കാർ ആണ്ടു തോറും മധുര പലഹാര വിതരണവും സ്വാതന്ത്ര്യ സംരക്ഷണ റാലിയും നടത്തുന്നു.
പക്ഷെ എനിക്കിപ്പോഴൊരു സംശയം യഥാർത്ഥത്തിൽ (എല്ലാ അർത്ഥത്തിലും) ഇന്ത്യ സ്വാതന്ത്ര്യം നേടിയോ?(കഴിഞ്ഞ വിശ്വാസ വോട്ടെടുപ്പോടെ ഈ സംശയം ശക്തിപ്പേടുകയും ചെയ്തു.). 1947 ന്‌ മുമ്പ്‌ നമ്മൾ എന്തിൽ നിന്നൊക്കെയാണ്‌ മോചനം ആഗ്രഹിച്ചിറുന്നത്‌?.............കേവലം ബ്രിട്ടീഷുകാരന്റെ ചങ്ങലയിൽ നിന്ന് മാത്രമോ?......................ബ്രിട്ടീഷ്‌ ഭരണം നീതിപൂർവ്വവും നന്മയുള്ളതും സമൃദ്ധിയുള്ളതുമായിരുന്നെങ്കിൽ ഇന്ത്യയിൽ സ്വാതന്ത്ര്യ സമര പ്രസ്ഥാനം ഇത്രക്‌യു ശക്തിപ്പെടുമായിറുന്നോ?
സ്വാതന്ത്ര്യത്തിനു മുമ്പ്‌ ഇന്ത്യയിൽ മൂന്നു വിഭാഗം ജനങ്ങളുണ്ടായിരുന്നു.
1.പട്ടിണികിടക്കുകയും അടിച്ചമർത്തപ്പെടുകയും ചെയ്യുന്ന വലിയൊരു വിഭാഗം
2.മധ്യവർഗം
3.അധികാരവും നിയമവാഴ്ചയും കയ്യാളുന്ന മേൽത്തട്ട്‌
ഇന്നത്തെ സ്ഥിതിയോ? ഈ മൂന്ന് വിഭാഗങ്ങൾ തന്നെ.എണ്ണത്തിൽ ചെറിയ വ്യത്യാസം മാത്രം. കോടതിയും നിയമവും ജനാധിപത്യ ഭരണ സംവിധാനങ്ങളുമൊക്കെ ചെറിയൊരു വിഭാഗത്താൽ അട്ടിമറിക്കപ്പെടുന്നു.



അന്ന് (1947 ആഗസ്റ്റ്‌ 15) നടന്നത്‌ വെറുമൊരു അധികാര കൈമാറ്റമല്ലേ?..................
1947 ന്‌ ശേഷം ഗാന്ധി കബളിപ്പിക്കപ്പെടുകയായിരുന്നില്ലേ?...................


............................................തുടരും

8 comments:

പി എം അരുൺ said...

ഇന്ത്യയെ കണ്ടെത്തൽ

തുടരും

കാപ്പിലാന്‍ said...

നല്ല കണ്ടെത്തലുകള്‍ .എന്‍റെ അഭിപ്രായത്തില്‍ ഇപ്പോഴും ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയിട്ടില്ല .ഒരു ചെറിയ ,വലിയ മാറ്റക്കച്ചവടം മാത്രം .

Anonymous said...

വ്യക്തി സ്വാതന്ത്ര്യം ഉണ്ടെങ്കി്ലും

ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയിട്ടില്ല..

തുടരട്ടെ ..

പി എം അരുൺ said...

പ്രിയപ്പെട്ട കാപ്പിലാൻ, ഫോട്ടോഷൊപ്പർ.......നന്ദി
ഇവിടെ ആദ്യമായ്‌ കയറി വന്നതിന്‌.............
ഈ ചർച്ചയിൽ പങ്കെടുത്തതിന്‌...................

ഹരിശങ്കരനശോകൻ said...

ലൊകത്ത് ഒരു ഭരണകൂടവും പൌരന്മാരെ അങ്ങനെയങ്ങ് താലോലിച്ചിട്ടില്ല...അതു അസാധ്യമാണ്...മര്‍ദ്ദനത്തിലൂടെയല്ലതെ ഒരു ഭരണകൂടത്തിനും നിലപില്‍പ്പില്ല...ഇന്നും നമ്മുടേ കിഴക്കന്‍ സംസ്ഥാനങ്ങളിലെ അവസ്ഥ എന്താണ് ? ദേശസ്നേഹത്തിന്റെപേരില്‍ സര്‍വരും വഴ്ത്തുന്ന നമ്മുടെ ശിപായിമാര്‍ അവിടെ നടത്തുന്ന തന്തയില്ലായ്മകള്‍ നമ്മള്‍ കണ്ടില്ലേ എന്ന് അങ്ങ് നടിക്കുകയല്ലെ...പിന്നെ നമ്മുടെ നാട് ഭേദമാണ്...നമ്മള്‍ അമേരിക്കയെ പോലെ ആസക്തികള്‍ താലോലിക്കുന്നവ്രര്‍ അല്ല, ചൈനയില്‍ ഗൂഗിളിനും സെന്‍സറിങ് ഉന്‍ഡ്, പാകിസ്താനിലെ ആരാജകത്വവും ഇല്ലാ...ഇതിലും നന്നാകാന്‍ കഴിയുമോ ? പറ്റുമായിരിക്കും, ഞാന്‍ ഏറെ കുറെ തൃപ്തനാണ്...പിന്നെ വലിയ വായില്‍ സംസാരിക്കാന്‍ ഇവിടുത്തെ ജനതയ്ക്ക് അറ്ഹത ഉന്ണ്ടോ എന്നും ചിന്തിക്കണം, അര്‍ഹതായെ പറ്റി......

Sureshkumar Punjhayil said...

Nannayirikkunnu.. Best wishes...!!

. said...

സ്വാതന്ത്ര്യം എന്നത്‌ ആപേക്ഷികമാണെന്ന്‌
ഞാൻകരുതുന്നു.അത്‌ അനുഭവിക്കുന്നവന്റെ
കാഴ്ചപ്പാടിനനുസരിച്ച്‌മാറിക്കൊണ്ടിരിക്കും
മനുഷ്യൻ അസ്വതന്ത്രനായി ജനിക്കുന്നു എന്ന്‌
പണ്ടേ പറയപ്പെട്ടത്‌ അതുകൊണ്ടാണ്‌.
സ്വന്തം വസ്ത്രം തിരഞ്ഞെടുക്കാൻ,
ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാൻ
,അങ്ങനെ എന്തിനെല്ലാം നമ്മൾ അസ്വ
തന്ത്രരാണ്‌.പിറവി പോലും നമ്മുടെ താൽപര്യം
അല്ല.പിറവിയിൽ തുടങ്ങുന്ന ഈ അസ്വാതന്ത്ര്യം
ഭരണ സവിധാനത്തിലും പ്രത്യക്ഷപ്പെടുന്നത്‌
സ്വാഭാവികമല്ലേ?യഥാർത്ഥത്തിൽ മനുഷ്യൻ
ജീവിതകാലം മുഴുവൻസ്വാതന്ത്ര്യം തിരയുകയാണ്‌.
മരണത്തോടെ പൂർണ്ണ സ്വതന്ത്രനാവുകയും.

VINOD said...

who is responsible for not having freedom , we are the ones who are choosing wrong leaders , we rather think narrow about religion, cast and politics , not about quality leaders

ബോധിസത്വൻ

My photo
peruvazhikkadavu, calicut, kerala, India